2011, ഡിസംബർ 24, ശനിയാഴ്‌ച

അപ്രതീക്ഷിത ക്രിസ്തുമസ് സമ്മാനം

 

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്രിസ്തുമസ് സമ്മാനമാണ് എനിക്ക് ഇന്നലെ ലഭിച്ചത്. ബുധനാഴ്ച  SSREE യുടെ പുതിയ പ്രോജെക്ടിന്റെആവശ്യത്തിനായി ഒരു യാത്രയില്‍ ആയിരുന്ന സമയത്ത് ടെക്നോപാര്‍കിലെ എന്റെ ഒരു സുഹൃത്ത്‌ ഫോണില്‍ പറഞ്ഞു അത്യാവശ്യമായി അവിടെത്തന്നെയുള്ള മറ്റൊരു കമ്പനിയുടെ ജനറല്‍ മാനേജരെ ഒന്ന് വിളിക്കണമെന്ന്. ഫോണ്‍ നമ്പറും തന്നു.ഇടയ്ക്ക് ഫ്രീ ആയ സമയത്ത് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ആ കമ്പനിയിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അവിടുള്ള എല്ലാവരും ചേര്‍ന്ന് ഒരു തുക donationആയി നല്‍കാനുള്ള തീരുമാനമാണ്. ഇത് അറിഞ്ഞിട്ടാണ് എന്റെ സുഹൃത്ത്‌  എന്നോട് വിളിക്കാന്‍ പറയുന്നത്. ഞാന്‍ ജനറല്‍ മാനേജര്‍ക്ക്  പ്രോജെക്ടിന്റെ വിശദ വിവരങ്ങള്‍ മെയില്‍ ചെയ്തു. ഇന്നലെ  SSREE യുമായി   ASSOCIATE ചെയ്യുന്ന നിംസ് MEDICITYIL പോകണമെന്ന് തീരുമാനിച്ചിരിക്കുക  ആയിരുന്നു. രാവിലെ  ജനറല്‍ മനജേര്‍ എന്നോട് ടെക്നോപാര്‍കിലെ അവരുടെ ഓഫീസില്‍ ഉച്ചക്ക്  മുന്‍പായി എത്താന്‍ പറ്റുമോ എന്ന് ചോദിച്ചു..പലപ്പോഴും ഇങ്ങനെ നിരവധി കമ്പനികളില്‍ ഞാന്‍ പോകാറുണ്ട്.അവരുടെ സംശയങ്ങള്‍ ക്ലിയര്‍ ചെയ്യാനായി..
ഞാന്‍ എന്റെ ആശുപത്രി യാത്ര മാറ്റിവച്ചു ഈ ഓഫീസിലേക്ക് യാത്രയായി.. അവിടെ ചെന്നപ്പോള്‍ STAFFS എല്ലാവരും എന്തോ ആഘോഷത്തിനു വേണ്ടി കാത്തിരിക്കുന്നതായി തോന്നി. ഞാന്‍ ജനറല്‍ മാനേജരുടെ റൂമില്‍ എത്തിയപ്പോള്‍ അദ്ദേഹം എനിക്കുള്ള ചെക്ക് എഴുതാന്‍ തുടങ്ങുന്നു.ഇത് പ്രതീക്ഷിക്കാത്ത കാരണം ഞാന്‍ RECEIPTBOOKഎടുത്തിരുന്നില്ല. അതിനു ശേഷം അദ്ദേഹം എന്നെ എല്ലാവരും വെയിറ്റ് ചെയ്യുന്നയിടത്തെക്ക് കൊണ്ടുപോയി. അപ്പോളാണ് എനിക്ക് മനസിലായത് അവിടെ നടക്കാന്‍ പോകുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ മുഖ്യ അതിഥി ഞാന്‍ ആണെന്നും ഡയാലിസിസ് ചെയ്യുന്നതിനായി ഒരു തുക DONATIONആയി തരുന്നതാണ് അവരുടെ മെയിന്‍ ആയിട്ടുള്ള ചടങ്ങുമെന്നു.. വളരെ സന്തോഷം  തോന്നി..നമ്മള്‍ ആഘോഷങ്ങള്‍ക്ക് ചിലവാക്കുന്ന തുകയുടെ ഒരു പങ്കു ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കു മാറ്റിവയ്ക്കുക എന്നത് വളരെ വലിയൊരു കാര്യമല്ലേ..കിടപ്പിലായ ഒരു രോഗിക്കുള്ള ചികിത്സ സഹായവും അവര്‍ നല്‍കുന്നതായി പറഞ്ഞു.. എന്തായാലും എന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനം  ഏറ്റവും മികച്ചതായി എനിക്ക് തോന്നി. അവരോടൊപ്പം ലഞ്ചും കഴിച്ചിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്..